歌词
നനയുമീ മഴപോലെന്റെ മനസ്സേ
അറിയുമോ തെന്നലിന്നെന്റെ അരികേ
നിമിഷമേ പറയൂ
ജീവിതം മോഹനം
ഉയിരേ അണയു
ഹൃദയം നിറയു
പ്രണയം നുകരാൻ നീയെൻ ഉഷസ്സിൽ
വിടരും പനിനീർ മലരേ
നനയുമീ മഴപോലെന്റെ മനസ്സേ
അറിയുമോ തെന്നലിന്നെന്റെ അരികേ
നിശയിൽ ഒരു പൊൻതാരം തുടരേ കൺചിമ്മുമെൻ വാനിൽ
രാവിൻ കൂട്ടായ് ആരോ മൂളും ഇന്നെൻ കാതിൽ മെല്ലേ
പതിവായി ഞാൻ പോകും വഴി പുതുതായി മാറുന്നു
നിഴലായി പിന്തുടരുന്നപോൽ തോന്നുന്നു
നിറയുന്നിതെൻ ഉള്ളാകവെ പറയാത്തൊരാനന്ദം
പൊരുളുന്നു ഞാൻ തേടുന്നിതാ നിന്നോളം
മലരായ് മണമായ് അരികേ നീയോ
കനവോ നിനവോ
സത്യമോ മിഥ്യയോ
മനസ്സേ മനസ്സേ പറയൂ
നനയുമീ മഴ പോലെന്റെ മനസ്സേ
അറിയുമോ തെന്നലിന്നെന്റെ അരികേ
നീയെൻ ഹൃത്തിന്നുളിൽ തീർക്കും വലയം സ്നേഹപ്രവാഹം
നിറമായ് മണമായ് ഈ ജന്മം പ്രിയനേ കൂടേ നീയേ
പുലർവേളയിൽ പുതുമഞ്ഞിലായ് നിൻ നെഞ്ചിലെൻ മൗനം
ചിതറുന്നതിൽ പൂപോലവേ സിന്ദൂരം
കൺകോണിലായ് ഞാൻ കാത്തിടാം കടലിന്റെ ആഴങ്ങൾ
നിറസന്ധ്യയിൽ തിരിനാളമായ് ഞാനില്ലേ
മനസ്സും നീയേ
മഴയും നീയേ
പോകാം ദൂരേ
കാർമുകിൽ പെയ്തോരാ രാത്രിതൻ പാതയിൽ നമ്മൾ
നനയുമീ മഴപോലെന്റെ മനസ്സേ
അറിയുമോ തെന്നലിന്നെന്റെ അരികേ
നിമിഷമേ പറയൂ
ജീവിതം മോഹനം
ഉയിരേ അണയൂ
ഹൃദയം നിറയൂ
പ്രണയം നുകരാൻ നീയെൻ ഉഷസ്സിൽ
വിടരും പനിനീർ മലരേ